Saturday 16 July 2011

പാവക്ക മീൻ‍കറി

.
ചേരുവകകള്‍

പാവക്ക - 1 ചെറുത്‌
പച്ചമുളക് നെടുകെ പിളർന്നത് - 3 എണ്ണം
ഇഞ്ചി അരിഞ്ഞത്‌ - ചെറിയ ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത് - 1 എണ്ണം
കറിവേപ്പില - 1 തണ്ട്
തക്കാളി - 1/2 ചെറുത്‌
ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
കുടപുളി അരച്ചത് - ഒരു കഷണം
മഞ്ഞള്‍പൊടി - 1/2 ടീ സ്പൂണ്‍
മുളകുപൊടി - 1 ടീ സ്പൂണ്‍
മല്ലിപൊടി - 1 ടീ സ്പൂണ്‍
തേങ്ങാപാല്‍ (രണ്ടാം പാല്‍)- 1 കപ്പ്‌
തേങ്ങാപാല്‍ (ഒന്നാം പാൽ) - 1/2 കപ്പ്‌
ഉപ്പു - ആവശ്യത്തിന്‌
എണ്ണ - 2 ടീ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം

തയ്യാറാക്കുന്നവിധം

പാവക്ക ചെറുതായി അരിഞ്ഞു കുറച്ചു വെള്ളത്തില്‍ ഉപ്പും ഒരു നുള്ളു മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് വെള്ളം ഊറ്റി കളഞ്ഞ് ഒരു പാത്രത്തിൽ മാറ്റിവയ്ക്കുക. മുളക് പൊടിയും മല്ലിപൊടിയും മഞ്ഞൾ പൊടിയും കുടം പുളിയും കൂടി അധികം വെള്ളം തൊടാതെ നന്നായി അരച്ച് എടുക്കുക. രണ്ടാം തേങ്ങാപാലിലേക്ക് നെടുകെ പിളർന്ന പച്ചമുളകും, വെളുത്തുള്ളി അരിഞ്ഞതും ഇഞ്ചിയും ചുവന്നുള്ളി ചതച്ചതും പാവക്കയും ചേർത്ത് നന്നായി തിളപ്പിക്കുക. വെന്തുവരുമ്പോൾ അതിലേക്ക് തക്കാളി ചെറുതായി കീറിയതും അരച്ചെടുത്ത മസാലയും ചേർത്ത് നന്നായി വേവിക്കുക. ചാറ്‌ കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതീയിൽ നന്നായി ചൂടാക്കുക. എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയില്‍ ചേർത്ത് ഉപയോഗിക്കുക.
.