Tuesday 23 April 2013

തന്തൂരി ചിക്കന്‍


.
ചിക്കന്‍ ലെഗ്‌സ് -4
തൈര്-100 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍
തന്തൂരി മസാല-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
എണ്ണ-2 ടേബിള്‍ സ്പൂണ്‍ 

തൈരില്‍ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ വരയുക. മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കണം. ഫ്രീസറിലല്ല. തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം. ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം. തന്തൂരി ചിക്കന്‍ റെഡി. പുതിന ചട്‌നി കൂട്ടി സ്വാദോടെ കഴിയ്ക്കാം.

Sunday 3 March 2013

ബ്രഡ് മസാല

.

ചേരുവകള്‍ :

ബ്രഡ് - 6 കഷ്ണം
സവാള - 1 എണ്ണം
കാരറ്റ് - 1 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - 1 ചെറിയ കഷ്ണം
കറിവേപ്പില - 1 കതിര്‍
കടുക് - 1/2 ടീസ്പൂണ്‍
ഉഴുന്ന് - 1 സ്പൂണ്‍
കശുവണ്ടി - 10 എണ്ണം
ഉണക്കമുന്തിരി - കുറച്ചു
നെയ്യ് - 2 സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കേണ്ട വിധം :

ബ്രഡ് മിക്സിയില്‍ പൊടിച്ചു എടുക്കുക . ചൂടായ നെയ്യില്‍ കടുക്ക് ഇട്ടു പൊട്ടിച്ചു, ഉഴുന്ന്, കശുവണ്ടി, മുന്തിരി എന്നിവ മൂപിച്ചു എടുക്കുക. സവാള നീളത്തില്‍ അരിഞ്ഞതും, കാരറ്റ് ചെറുതായി അരിഞ്ഞതും, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും, ചേര്‍ത്ത് വഴറ്റുക . അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ് ഉപ്പു ചേര്‍ത്ത് ഇളക്കുക. കുറച്ചു വെള്ളം തളിച്ച് കൊടുത്തു 3 മിനുട്ട് ഇളക്കികൊണ്ടിരിക്കുക. നല്ല ഒരു ചായേം ഉണ്ടാക്കി ചൂടോടെ കഴിക്കാം .

ചെമ്മീന്‍ പൊരിച്ചത്

 .

çºøáÕµZ
 
1. æºNàX ê 1 µßçÜÞ
2. ÈÞøBÞ Èàøí ê 2 ®H¢
3. ¥øßæMÞ¿ß ê 2 ç¿ÌßZ ØíÉâY
4. Îá{µáæÉÞ¿ß ê 4 ç¿ÌßZ ØíÉâY
5. ÎÜïßæMÞ¿ß ê 1 ¿à ØíÉâY
6. ÎEZæMÞ¿ß ê 1/4 ¿à ØíÉâY
7. ÎáG ê 1/2

8. æÕ{áJáUß ê 6 ¥Üïß
9. §Fß ê ²øá µ×â
10. æÕ{ßæ‚H ê 150 d·Þ¢
11. µùßçÕMßÜ ê 3 ÄIí
12. ©Mí ê ÉÞµJßÈí

ÉÞµ¢ 溇áK ÕßÇ¢

 
æºNàX ÈKÞÏß æÄÞÜßµ{Eí µÝáµß ÕãJßÏÞAß ÕÏíAáµ. Îá{µáæÉÞ¿ß, ÎEZæMÞ¿ß, ÎÜïßæMÞ¿ß, ÈÞøBÞ Èàøí, ¥øßæMÞ¿ß, µùßçÕMßÜ, ÎáG, §FßÏᢠæÕ{áJáUßÏᢠ¥ø‚ÄᢠçºVJí ÎØÞÜ ©IÞAßæÏ¿áAáµ. ¨ ÎØÞÜÏᢠæºNàÈᢠçºVJí ®HÏßW

æÉÞøßæ‚¿áAáµ.

ഗ്രീനി ചിക്കന്‍ കറി

  1. ചിക്കന്‍ - 1 കി. ഗ്രാം 
  2.  ഇഞ്ചി - ഒരു ചെറിയ കഷണം 
  3. പച്ചമുളക് - 3 എണ്ണം
  4. വെളുത്തുള്ളി- 4, 5 ഇതള്‍  
  5. സവോള - 5 ഇടത്തരം 
  6. പുതിനയില - 1പിടി 
  7. മല്ലിയില - 1പിടി
  8. പച്ചകുരുമുളക് -10 എണ്ണം
  9. തക്കാളി - 2 എണ്ണം
  10. പെരുംജീരകം, കറുവാപട്ട, ഏലയ്ക്ക 
പാചകം ചെയ്യുന്ന വിധം 
                 ഒരുപാത്രത്തില്‍ കുറച്ചു എണ്ണയൊഴിച്ച് സവാള പകുതി മൂപ്പില്‍ വഴറ്റിമാറ്റുക. ഇത് തരുതരുപ്പായി അരച്ചെടുക്കുക.  ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചകുരുമുളകും, പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതോടൊപ്പം പെരുംജീരകവും, കറുവപട്ടയും, ഏലയ്ക്കയും ചേര്‍ത്ത് അരയ്ക്കേണ്ടാതാണ് . ഗരം മസാല കറിക്ക് ചേര്‍ത്തില്ല എങ്കിലും കുഴപ്പമില്ല .പുതിനയിലയും, മല്ലിയിലയും, കുരുമുളകും ചേര്‍ന്നാല്‍ തന്നെ നല്ല സ്വാദായി. അതിനുശേഷം മല്ലിയിലയും പുതിനയിലയുംഅരച്ചെടുക്കുക.
                    ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണയൊഴിക്കുക .അതിലേക്കു അരച്ച് വെച്ചിരിക്കുന ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കോഴിയും ചേര്‍ത്ത് പത്രം നന്നായി അടച്ചുവെച്ച് ചെറുതീയില്‍ വേവിക്കുക. ഇടയ്ക്കിടക്ക് ഒന്ന് ഇളക്കി വെക്കേണ്ടതാണ്. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളിയും പുതിനയും മല്ലിയിലയും അരച്ചത്‌ ചേര്‍ത്ത് വെച്ച് അടയ്ക്കുക . അരപ്പ് ചിക്കനില്‍ പൊതിഞ്ഞിരിക്കാമ്പോള്‍ വാങ്ങിവെയ്ക്കുക. ചപ്പാത്തിക്കു ചേര്‍ത്ത് കഴിക്കാന്‍ പറ്റിയ നല്ല കറിയാണിത്