Wednesday 11 March 2009

അവിയല്‍


അവിയല്‍ പരുവം, അവിയലു മാതിരി എന്നൊക്കെ കുറ്റപെടുത്തി പറയാറുണ്ടങ്കിലും അവിയല്‍ എന്ന കേരള വിഭവം ഇഷ്‌ടമല്ലാത്ത മലയാളികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ചേന, ചേമ്പ് മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങളും പടവലങ്ങ, കോവയ്‌ക്ക, മത്തങ്ങ തുടങ്ങിയ പച്ചകറികളും അവിയലില്‍ പ്രാദേശികമായ് ഉപയോഗിച്ചുകാണാറുണ്ട്. ഇങ്ങനെ പലരീതിയിലും അവിയല്‍ ഉണ്ടാക്കാറുണ്ടങ്കിലും ഏറ്റവും സരസമായ ഒരു രീതിയാണ് ഇത്.

ചേരുവകകള്‍

ഉരുളകിഴങ്ങ് -2 എണ്ണം
മുരിങ്ങക്ക - 2 എണ്ണം
കാരറ്റ് - 1എണ്ണം
ബീന്‍സ് - 5 എണ്ണം
അമരക്ക - 6 എണ്ണം
പച്ചമുളക് - 5 എണ്ണം
കറിവാഴക്ക - 1 എണ്ണം
കറിവേപ്പില - 2 തണ്ട്
വാളന്‍ പുളി വെള്ളം - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 1 എണ്ണം
ജീരകം - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി
തേങ്ങചിരവിത് - 4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരുനുള്ള്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചകറികള്‍ വ്യത്തിയാക്കി ചെറു വിരളിന്റെ നീളത്തില്‍ അരിഞ്ഞ് അല്പം വെള്ളവും, മഞ്ഞള്‍പൊടിയും, പുളിയും ചേര്‍ത്ത് വേവിക്കുക. വറ്റല്‍ മുളകും, തേങ്ങയും ജീരകവും വെളുത്തുള്ളിയും അരച്ച് എടുക്കുക. തേങ്ങ ഒരുവിധം നന്നായ് ചതഞ്ഞാല്‍ മതി. വേവിച്ച പച്ചകറിയിലേക്ക് അരപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായ് യോജിപ്പിച്ച് വേവിക്കുക. വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കി വാങ്ങുക. അവിയല്‍ തയ്യാര്‍.

സരസപാചകം-നാട്ടുപച്ച-അവിയല്‍

1 comment:

  1. അവിയല്‍ പരുവം, അവിയലു മാതിരി എന്നൊക്കെ കുറ്റപെടുത്തി പറയാറുണ്ടങ്കിലും അവിയല്‍ എന്ന കേരള വിഭവം ഇഷ്‌ടമല്ലാത്ത മലയാളികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. പലരീതിയിലും അവിയല്‍ ഉണ്ടാക്കാറുണ്ടങ്കിലും ഏറ്റവും സരസമായ ഒരു രീതിയാണ് ഇത്.

    ReplyDelete