Saturday 13 November 2010

ഉണക്ക മീന്‍ ചട്ണി

.
ചേരുവകള്‍

മീന്‍ ഉണങ്ങിയത് - 50 ഗ്രാം
വാളന്‍ പുളി - 5 ഗ്രാം
പച്ചമുളക് - 5 എണ്ണം
മുളകുപൊടി- 5 ടീസ്​പൂണ്‍
ചെറിയ ഉള്ളി - 5 എണ്ണം
എണ്ണ - 2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഉണക്ക മീന്‍ ചെറിയ കഷണങ്ങളായി മുറിച്ച് മുളകുപൊടി പുരട്ടി 10 മിനുട്ട് വെക്കുക. ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉണക്കമീന്‍ കഷണങ്ങള്‍ അതിലിട്ട് വറുത്തു കോരിയെടുക്കുക. അല്‍‌പം എണ്ണയില്‍ കറിവേപ്പിലയും ചെറുതായ് വട്ടത്തില്‍ അരിഞ്ഞ പച്ചമുളകും, വാളന്‍ പുളിയും ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന മീന്‍ കഷണങ്ങളും മുളകുപൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങുക. ആവശ്യമുണ്ടെങ്കില്‍ കുറച്ച് ഉപ്പുകൂടി ചേര്‍ക്കാം. ഇത്‌ ചെറുചോടോടെ മിക്സിയില്‍ നന്നയ് പൊടിച്ച് പ്ലാസ്റ്റിക് കണ്ടയിനറില്‍ അടച്ച് കുറച്ചു വീതമെടുത്ത് ഉപയോഗിക്കാം.
.

Friday 12 November 2010

ബ്രിഞ്ജൽ ബർത്ത

.
ഉത്തരേന്ത്യൻ വിഭവമായ ബ്രിഞ്ജൽ ബർത്ത വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്‌. ചപ്പാത്തിയുടേയും ചോറിന്റെകൂടയും ഒക്കെ കഴിക്കാവുന്ന ഇതിന്റെ പാചകരീതിയിൽ പ്രാദേശികമായ ചില വ്യത്യാസങ്ങളുണ്ട്. ഇവിടെ മറാഠിരീതിയിലുള്ള ബ്രിഞ്ജൽ ബർത്ത എങ്ങനെയാണ്‌ തയ്യാറാക്കുന്നതന്നാണ്‌ വിശദീകരിക്കുന്നത്.

ബ്രിഞ്ജൽ ബർത്തക്ക് എല്ലാത്തരം വഴുതനങ്ങയും ഉപയോഗിക്കാറില്ല. ഉരുണ്ട്‌ കടും വയലറ്റു നിറത്തിലുള്ള വലിയ വഴുതനങ്ങയാണ്‌ എടുക്കുക. അതുപോലെ രണ്ടുതരം പച്ചമുളക് ഇതിനു വേണം.

ചേരുവകള്‍

വഴുതനങ്ങ - 1 എണ്ണം
എരിവുള്ള പച്ചമുളക് - 4 എണ്ണം
വെളുത്തുള്ളി - 5 എണ്ണം
കപ്പലണ്ടി - 15 എണ്ണം
എരിവില്ലാത്ത പച്ചമുളക് - 5 എണ്ണം
എണ്ണ - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

വഴുതനങ്ങയും പച്ചമുളകും വെളുത്തുള്ളിയും തീക്കനലിൽ (ഗ്യാസ് അടുപ്പിൽ) നന്നായി ചുട്ടെടുക്കുക. പച്ചമുളകും വെളുത്തുള്ളിയും മിക്സിയിൽ ചെറുതായി ഉടച്ചെടുക്കുക. ഒരു കുഴിഞ്ഞ പാത്രത്തിൽ വഴുതനങ്ങ ചെറുതായി ഉടക്കുക. അതിലേക്ക് മിക്സിയിൽ ഉടച്ച പച്ചമുളകും വെളുത്തുള്ളിയും ഇട്ട് ആവശ്യത്തിന്‌ ഉപ്പും ചേർത്ത് നന്നായ് മിക്സ് ചെയ്ത് അരമണിക്കൂർ വയ്ക്കുക.

ഒരു ഫ്രയിം‍ങ് പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. അതിൽ വലിയ പച്ചമുളക് ഒരു വശത്തുമാത്രം വരഞ്ഞ് ഉപ്പുപൊടി പുരട്ടിയത് ഇട്ട് മുളകിന്റെ പുറം നല്ല വെളുപ്പു നിറത്തിൽ ആകുന്നതുവരെ ഫ്രൈ ചെയ്യുക. അതിലേക്ക് കപ്പലണ്ടികൂടി ചേർത്ത് വഴറ്റി മിക്സ് ചെയ്തു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് ചെറുതീയിൽ പത്തു മിനിട്ട് നേരം നന്നായി വഴറ്റിയെടുക്കുക. ബ്രിഞ്ജൽ ബർത്ത തയ്യാർ.
.

Saturday 29 May 2010

വെസ്റ്റേണ്‍ ഫിഷ് – ഫ്രൈ

.
ചേരുവകള്‍


1. മുള്ളില്ലാത്ത മീന്‍ – 6 കഷണങ്ങള്‍
2. നാരങ്ങാനീര് – 1 ടീ സ്പൂണ്‍
3. കുരുമുളക്പൊടി – 1 ടീ സ്പൂണ്‍
4. കടുപൊടിച്ചത് – 1/2 ടീ സ്പൂണ്‍
5. ഉപ്പു ചേര്‍ത്ത മൈദാ – 1/2 കപ്പ്
6. എണ്ണ – 1 ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
നാരങ്ങാനീര്, കുരുമുളക്പൊടി, കടുപൊടിച്ചത് യോജിപ്പിച്ചു മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്‌ക്കുക. നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാക്കി മീന്‍കഷണങ്ങള്‍ മൈദയില്‍ മുക്കി ഉരുവശവും മൂപ്പിച്ചെടുക്കുക. സൂപ്പിനൊപ്പം വിളമ്പാം.
.

Friday 28 May 2010

മാമ്പഴ പുളിശ്ശേരി

.
ചേരുവകകള്‍

പഴുത്ത മാങ്ങ – 1
മഞ്ഞള്‍ പൊടി – ഒരു നുള്ള്
മുളകു പൊടി – ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് – 1
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് – 3-4
കറിവേപ്പില – ഒരു തണ്ട്
തൈര് – ഒരു കപ്പ്
ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

മാമ്പഴം ചെറിയ കക്ഷണങ്ങളാക്കി മഞ്ഞള്‍ പൊടി, പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും കുഴമ്പ് രൂപത്തിലാക്കി വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക.തൈരും ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്ന മുളകും കറിവേപ്പിലയും താളിക്കുക. ഉലുവപൊടി ചേര്‍ത്തു ചൂടോടെ വിളമ്പുക.
.