Sunday 8 March 2009

പൈനാപ്പിള്‍ പച്ചടി


ചേരുവകകള്‍


പൈനാപ്പിള്‍ -2 കപ്പ്
മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തേങ്ങചിരവിയത് - 2 കപ്പ്
ചുവന്ന മുളക് - 1എണ്ണം
വെളിച്ചണ്ണ - 2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ചുവന്നമുളക് - 3 എണ്ണം (ഓരോന്നും 6 കഷണങ്ങളാക്കുക)
കറിവേപ്പില - ഒരുതണ്ട്
കടുക് ചതച്ചത് - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ അര ഇഞ്ച് വലിപ്പമുള്ള കഷണങ്ങള്‍ ആക്കിയതാവണം. തേങ്ങചിരവിയതും മുളകുംകൂടി നന്നായി അരച്ചെടുക്കുക. പൈനാപ്പിള്‍ മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. വെളിച്ചണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും കഷണങ്ങളാക്കിയ മുളകും ഇട്ട് മൂപ്പിക്കുക. അരച്ചതേങ്ങ ഇട്ട് നന്നായി ചൂടാക്കിയ ശേഷം വേവിച്ച പൈനാപ്പിള്‍ ഇട്ട് ചെറുതായി ഇളക്കുക. അരപ്പ് നന്നായി കുറുകുമ്പോള്‍ ചതച്ച കടുക് തൂവി വാങ്ങുക. പച്ചടി തയ്യാര്‍.

സരസപാചകം-നാട്ടുപച്ച-പൈനാപ്പിള്‍ പച്ചടി

1 comment:

  1. പൈനാപ്പിള്‍ പച്ചടി. എനിക്ക് എഷ്ടമുള്ള ഒരു വിഭവം. നിങ്ങള്‍ക്കും പരീക്ഷിക്കാം. എന്തായാലും ഇഷ്ടപ്പെടാതിരിക്കില്ല. അഭിപ്രായങ്ങള്‍ അറിയിക്കുക.

    ReplyDelete