.
ചേരുവകകള്‍
പാവക്ക വലുത് - 1എണ്ണം
വാളന്‍ പുളി - 10 ഗ്രാം
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - ഒരു ടീസ്പൂണ്‍
സവാള വലുത് - 1എണ്ണം
ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
തേങ്ങാ രണ്ടാം പാല്‍ - 1 കപ്പ്
കട്ടി തേങ്ങാപ്പാല്‍ - 1/2 കപ്പ്
ഉപ്പ് - പാകത്തിന്.
മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ഇഞ്ചി, സവാള ചെറുതായ് അരിഞ്ഞെടുക്കുക. പാവക്ക അര ഇഞ്ച് നീളത്തില്‍ അരിഞ്ഞത് അല്‍പം ഉപ്പും മഞ്ഞളും പുരട്ടി 10 മിനുട്ട് വെക്കുക. അതിനുശേഷം നന്നായ് വെള്ളത്തില്‍ കഴുകി എടുക്കുക. പാവക്കയുടെ കയ്‌പ് കുറയണമന്നുള്ളവര്‍ പാവക്ക അല്പം മഞ്ഞളും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ പതിനഞ്ച് മിനുട്ട് ഇട്ടുവയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാക്കി കടുക് താളിച്ച്, വറ്റല്‍ മുളക്, കറിവേപ്പില, സവാള, ഇഞ്ചി, പച്ചമുളക്, ഉള്ളി ചതച്ചത്, കഴുകി വച്ചിരിക്കുന്ന പാവക്ക എന്നിവ ഒരു ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച്, ഒന്നാം പാലും, പിഴിഞ്ഞെടുത്ത പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ച് ചെറുതീയില്‍ വേവിക്കുക. പാവക്ക വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ കട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും മൂന്നു മിനുട്ട് തിളപ്പിച്ച് അടുപ്പില്‍നിന്നും വാങ്ങുക. ചോറിനോടൊപ്പം വിളമ്പാവുന്ന നല്ല ഒരു സൈഡ് ഡിഷാണിത്.
Wednesday, 26 August 2009
Subscribe to:
Post Comments (Atom)
പാവക്ക പുളികൂട്ട്, ചോറിനോടൊപ്പം വിളമ്പാവുന്ന നല്ല ഒരു സൈഡ് ഡിഷാണിത്.
ReplyDelete