.
ചേരുവകകള്‍
പഴുത്ത മാങ്ങ – 1
മഞ്ഞള്‍ പൊടി – ഒരു നുള്ള്
മുളകു പൊടി – ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് – 1
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് – 3-4
കറിവേപ്പില – ഒരു തണ്ട്
തൈര് – ഒരു കപ്പ്
ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മാമ്പഴം ചെറിയ കക്ഷണങ്ങളാക്കി മഞ്ഞള്‍ പൊടി, പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും കുഴമ്പ് രൂപത്തിലാക്കി വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക.തൈരും ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്ന മുളകും കറിവേപ്പിലയും താളിക്കുക. ഉലുവപൊടി ചേര്‍ത്തു ചൂടോടെ വിളമ്പുക.
.
Friday, 28 May 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment