Sunday, 3 March 2013

ബ്രഡ് മസാല

.

ചേരുവകള്‍ :

ബ്രഡ് - 6 കഷ്ണം
സവാള - 1 എണ്ണം
കാരറ്റ് - 1 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - 1 ചെറിയ കഷ്ണം
കറിവേപ്പില - 1 കതിര്‍
കടുക് - 1/2 ടീസ്പൂണ്‍
ഉഴുന്ന് - 1 സ്പൂണ്‍
കശുവണ്ടി - 10 എണ്ണം
ഉണക്കമുന്തിരി - കുറച്ചു
നെയ്യ് - 2 സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കേണ്ട വിധം :

ബ്രഡ് മിക്സിയില്‍ പൊടിച്ചു എടുക്കുക . ചൂടായ നെയ്യില്‍ കടുക്ക് ഇട്ടു പൊട്ടിച്ചു, ഉഴുന്ന്, കശുവണ്ടി, മുന്തിരി എന്നിവ മൂപിച്ചു എടുക്കുക. സവാള നീളത്തില്‍ അരിഞ്ഞതും, കാരറ്റ് ചെറുതായി അരിഞ്ഞതും, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും, ചേര്‍ത്ത് വഴറ്റുക . അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ് ഉപ്പു ചേര്‍ത്ത് ഇളക്കുക. കുറച്ചു വെള്ളം തളിച്ച് കൊടുത്തു 3 മിനുട്ട് ഇളക്കികൊണ്ടിരിക്കുക. നല്ല ഒരു ചായേം ഉണ്ടാക്കി ചൂടോടെ കഴിക്കാം .

No comments:

Post a Comment