Friday 16 January 2009

അവല്‍ മധുരം.


പലതരത്തില്‍ അവല്‍ മധുരം വീടുകളില്‍ ഉണ്ടാക്കാറുണ്ട്. കാപ്പി സല്‍ക്കാരത്തിന് ഉപയോഗിക്കുന്ന അവല്‍ മധുരം ഉണ്ടാക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

ചേരുവകകള്‍

നാടന്‍ അവില്‍ - 4 കപ്പ്
കടലപരിപ്പ് - 1/2 കപ്പ്
ശര്‍ക്കര - 2 കപ്പ്
തേങ്ങ - 1 എണ്ണം
ഏലയ്ക്ക- 10 എണ്ണം തൊലി കളഞ്ഞ് പൊടിച്ചത്.
ജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍

തേങ്ങ ചെറുതായി ചിരവി വെയ്ക്കുക. കടലപരിപ്പ് അല്പം നെയ്യില്‍ വറുത്തുകോരുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുതീയില്‍ ശര്‍ക്കര പാവ് കാച്ചുക. ഒരു വിധം നന്നായ് കുറുകുമ്പോള്‍ തേങ്ങ, ഏലയ്‌ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി‍ യോജിപ്പിച്ച് വാങ്ങുക. അതിനു ശേഷം അവലും വറുത്തുവച്ച കടലപരിപ്പും ഇട്ട് യോജിപ്പിക്കുക. അവല്‍ മധുരം തയ്യാര്‍.

2 comments:

  1. പലതരത്തില്‍ അവല്‍ മധുരം വീടുകളില്‍ ഉണ്ടാക്കാറുണ്ട്. കാപ്പി സല്‍ക്കാരത്തിന് ഉപയോഗിക്കുന്ന അവല്‍ മധുരം ഉണ്ടാക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

    ReplyDelete
  2. ഇതൊന്നുണ്ടാക്കി നോക്കുന്നുണ്ട്,ഞാൻ.അവൽ എനിക്കിഷ്ടപ്പെട്ട ഒരു കാര്യമാണ്.
    എന്തെങ്കിലും പറ്റിയാൽ പൂർണ്ണ ഉത്തരവാദിത്തം പ്രശാന്തിന്:)

    ReplyDelete