Tuesday 17 March 2009

ഓലന്‍


ഓലോനൊന്നുമതി എന്തിനു നൂറുകൂട്ടാന്‍ എന്ന് മലയാളത്തില്‍ ഒരു ചൊല്ലുതന്നയുണ്ട്. കേരള വിഭവങ്ങളിലെ മിതവാദി എന്നാണ് ഓലനെ പറയാറുള്ളത്. കാളന്റെ ശക്‌തികുറക്കാനാണ് ഓലന്‍ എന്നാണ് വയ്‌പ്. മറ്റുകറികളുടെ സ്വാദ് ആസ്വദിക്കണമങ്കില്‍ ഓലന്‍ കൂട്ടി നാക്ക് ശുദ്ധി ആക്കണമന്നാണ് എന്റെ അമ്മമ്മ പറയാറ്.

ചേരുവകകള്‍

കുമ്പളങ്ങ - 100 ഗ്രാം
മത്തങ്ങ - 100 ഗ്രാം
പച്ചമുളക് - 4 എണ്ണം
വന്‍‌പയര്‍ - 1 ടേ. സ്പൂണ്‍
തേങ്ങപാല്‍ - 1/2 കപ്പ് (ഒന്നാം പാല്‍)
തേങ്ങപാല്‍ - 1/4 കപ്പ് (രണ്ടാം പാല്‍)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചണ്ണ - 1 ടേ. സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങയും മത്തങ്ങയും തിലികളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. വന്‍പയര്‍ ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴുകി വ്യത്തിയാക്കി വയ്‌ക്കുക. വന്‍പയറും, മത്തങ്ങയും കുമ്പളങ്ങയും ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പുചേര്‍ത്തിളക്കി, പച്ചമുളക് രണ്ടായി കീറി ഇടുക. തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് ചൂടക്കുക. കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ കൂടിചേര്‍ത്ത് ചൂടാക്കുക. തീയില്‍ നിന്നും വാങ്ങി വെളിച്ചണ്ണ ഒഴിച്ച് കറിവേപ്പിലയും തൂകി നന്നായി ഇളക്കുക.

കുറിപ്പ്: ഒന്നാം പാല്‍ എന്നാല്‍ വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുക്കുന്ന തേങ്ങാപാല്‍. രണ്ടാം പാല്‍ അല്പം വെള്ളം ഒഴിച്ച് പിഴിഞ്ഞെടുക്കുന്നത്. പണ്ട് ഓലനില്‍ തേങ്ങപാലും വന്‍പയറും ഉപയോഗിച്ചിരുന്നില്ല. കുമ്പളങ്ങ, മത്തങ്ങ, പച്ചമുളക് എന്നിവ അല്പം പച്ചവെളിച്ചണ്ണയും ഒപ്പും ചേര്‍ത്ത് വേവിച്ച് എടുക്കുന്ന വിഭവം ആയിരുന്നു.

സരസപാചകം-നാട്ടുപച്ച-ഓലന്‍

2 comments:

  1. ഓലന് മത്തങ്ങാ ഇടുമോ മാഷെ? ഞാന്‍ കണ്ടിട്ടുള്ളതും കൂട്ടിയിട്ടുള്ളതുമായ എല്ലാ ഒഅലനും വന്‍പയറും മത്തങ്ങായും ആണ് ചേര്‍ത്തിരിക്കുന്നത്. ഉണ്ടാക്കി നോക്കാം മത്തങ്ങാ കൂടെ ചേര്‍ത്ത് ഉണ്ടാക്കി നോക്കട്ടെ കേട്ടോ

    ReplyDelete
  2. ഓലൻ മാത്രം മതി,എനിയ്ക്ക്.ബാക്കി ആർക്കു വേണെങ്കിലും കൊടുത്തോ:)

    ReplyDelete