.
ഉത്തരേന്ത്യൻ വിഭവമായ ബ്രിഞ്ജൽ ബർത്ത വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്. ചപ്പാത്തിയുടേയും ചോറിന്റെകൂടയും ഒക്കെ കഴിക്കാവുന്ന ഇതിന്റെ പാചകരീതിയിൽ പ്രാദേശികമായ ചില വ്യത്യാസങ്ങളുണ്ട്. ഇവിടെ മറാഠിരീതിയിലുള്ള ബ്രിഞ്ജൽ ബർത്ത എങ്ങനെയാണ് തയ്യാറാക്കുന്നതന്നാണ് വിശദീകരിക്കുന്നത്.
ബ്രിഞ്ജൽ ബർത്തക്ക് എല്ലാത്തരം വഴുതനങ്ങയും ഉപയോഗിക്കാറില്ല. ഉരുണ്ട് കടും വയലറ്റു നിറത്തിലുള്ള വലിയ വഴുതനങ്ങയാണ് എടുക്കുക. അതുപോലെ രണ്ടുതരം പച്ചമുളക് ഇതിനു വേണം.
ചേരുവകള്‍
വഴുതനങ്ങ - 1 എണ്ണം
എരിവുള്ള പച്ചമുളക് - 4 എണ്ണം
വെളുത്തുള്ളി - 5 എണ്ണം
കപ്പലണ്ടി - 15 എണ്ണം
എരിവില്ലാത്ത പച്ചമുളക് - 5 എണ്ണം
എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
വഴുതനങ്ങയും പച്ചമുളകും വെളുത്തുള്ളിയും തീക്കനലിൽ (ഗ്യാസ് അടുപ്പിൽ) നന്നായി ചുട്ടെടുക്കുക. പച്ചമുളകും വെളുത്തുള്ളിയും മിക്സിയിൽ ചെറുതായി ഉടച്ചെടുക്കുക. ഒരു കുഴിഞ്ഞ പാത്രത്തിൽ വഴുതനങ്ങ ചെറുതായി ഉടക്കുക. അതിലേക്ക് മിക്സിയിൽ ഉടച്ച പച്ചമുളകും വെളുത്തുള്ളിയും ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായ് മിക്സ് ചെയ്ത് അരമണിക്കൂർ വയ്ക്കുക.
ഒരു ഫ്രയിംങ് പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. അതിൽ വലിയ പച്ചമുളക് ഒരു വശത്തുമാത്രം വരഞ്ഞ് ഉപ്പുപൊടി പുരട്ടിയത് ഇട്ട് മുളകിന്റെ പുറം നല്ല വെളുപ്പു നിറത്തിൽ ആകുന്നതുവരെ ഫ്രൈ ചെയ്യുക. അതിലേക്ക് കപ്പലണ്ടികൂടി ചേർത്ത് വഴറ്റി മിക്സ് ചെയ്തു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് ചെറുതീയിൽ പത്തു മിനിട്ട് നേരം നന്നായി വഴറ്റിയെടുക്കുക. ബ്രിഞ്ജൽ ബർത്ത തയ്യാർ.
.
Friday, 12 November 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment