Saturday 10 January 2009

സ്‌നേഹപൂര്‍‌വ്വം അമ്മക്ക്


ജീവിതത്തില്‍ എപ്പോഴങ്കിലും ഒറ്റക്കോ അല്ലങ്കില്‍ സുഹ്യത്തുക്കള്‍ക്കൊപ്പമോ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും അകന്ന് ജീവിക്കേണ്ടി വരുന്നവരാണ് അധികം യുവാക്കളും. അങ്ങനെയുള്ള ദിവസങ്ങളില്‍ എന്നും മുന്നില്‍ കീറാമുട്ടിയായ് നില്‍ക്കുന്ന ഒന്നാണ് പാചകം. എന്നും എപ്പോഴും ഹോട്ടല്‍ ഭക്ഷണം കഴിക്കുക എന്നത് അത്ര പ്രായോഗികമല്ല. സ്വന്തമായ് പാചകം ചെയ്താല്‍ രണ്ടു നേട്ടങ്ങളാണ്. ധനലാഭവും അരോഗ്യകരമായ ഭക്ഷണവും.

ഏതാണ്ട് പന്ത്രണ്ടിലേറെ വര്‍ഷങ്ങളായ് പലനഗരങ്ങളിലും, പട്ടണങ്ങളിലും, രാജ്യങ്ങളിലുമായ് താമസിക്കുന്ന എനിക്ക് പാചകം ഒരിക്കലും ഒരു വിഷമം ആയി തോന്നിയിട്ടില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ അടുക്കളയില്‍ അമ്മയുടെ സഹായി ആയി കൂട്ടി ഞങ്ങള്‍ മക്കള്‍ മൂന്നുപേരയും അത്യാവശ്യം പാചകം അമ്മപഠിപ്പിച്ചുതന്നു. അന്നൊക്കെ അമ്മയോടൊപ്പം അടുക്കളയില്‍ ചിലവഴിക്കുക എന്നത് ഒട്ടും ഇഷ്ടമില്ലാതിരുന്ന കാര്യമായിരുന്നു. എന്നാല്‍ പിന്നീട് മനസ്സിലായി രണ്ടു രീതിയിലുള്ള വിദ്യാഭ്യാസമാണ് ഞങ്ങള്‍ക്ക്
അമ്മ തന്നത് എന്ന്. Education for Life and Education for live. ഇതില്‍ ആദ്യത്തേത് സ്‌കൂളിലും കോളജിലും അയച്ച് പഠിപ്പിച്ചുതന്നപ്പോള്‍ രണ്ടാമത്തെത് വീട്ടില്‍ വച്ച് അമ്മതന്നെ പഠിപ്പിച്ചുതന്നു.

ആത്മീയതയും ലൗകികതയും ഇഴപിരിച്ച് അന്ന് അമ്മപഠിപ്പിച്ചുതന്ന പാഠങ്ങള്‍ ജീവിതത്തില്‍ പ്രതിസദ്ധികളെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ ഞങ്ങളെ പ്രാപ്‌തരാക്കി എന്നത് എന്നും അമ്മയോടുള്ള സ്‌നേഹത്തിന് മാറ്റുകൂട്ടുന്നു. അന്ന് അടുക്കളയില്‍ നിന്നും അമ്മ പറഞ്ഞുതന്ന ചില പാചകവിധികള്‍ ഞാന്‍ ഇവിടെ പങ്കുവയക്കാന്‍ ആഗ്രഹിക്കയാണ്.


സമര്‍പ്പണം

-എന്നും സ്‌നേഹത്തില്‍ ചാലിച്ച പൊതിചോറുകളും അച്ചാറുംകളും ചമ്മന്തിപൊടിയും ഒക്കെ നിറച്ച ബാഗ് എടുത്ത് കൈയ്യില്‍ പിടിപ്പിച്ചു സന്തോഷത്തോട ഓരോ അവധിക്കാലംകഴിയുമ്പോഴും യാത്രയാക്കുന്ന എന്റെ അമ്മക്ക് -

3 comments:

  1. സമര്‍പ്പണം

    -എന്നും സ്‌നേഹത്തില്‍ ചാലിച്ച പൊതിചോറുകളും അച്ചാറുംകളും ചമ്മന്തിപൊടിയും ഒക്കെ നിറച്ച ബാഗ് എടുത്ത് കൈയ്യില്‍ പിടിപ്പിച്ചു സന്തോഷത്തോട ഓരോ അവധിക്കാലംകഴിയുമ്പോഴും യാത്രയാക്കുന്ന എന്റെ അമ്മക്ക്

    ReplyDelete
  2. കൊള്ളാം!!!
    ഇനി പോരട്ടെ നളപാചകക്കാരന്റെ കരവിരുതുകള്‍...

    ReplyDelete
  3. Education for Life and Education for live. ഇതില്‍ ആദ്യത്തേത് സ്‌കൂളിലും കോളജിലും അയച്ച് പഠിപ്പിച്ചുതന്നപ്പോള്‍ രണ്ടാമത്തെത് വീട്ടില്‍ വച്ച് അമ്മതന്നെ പഠിപ്പിച്ചുതന്നു.
    പുതിയ അമ്മമാര്‍ക്കും അപ്പന്മാര്‍ക്കും തീരെ കുറഞ്ഞിരിക്കുന്നു ഈ ചിന്ത ...എല്ലാരും ഡോക്ടറും എഞ്ചിനീയര്‍ ഒക്കെ ആക്കാനുള്ള തിരക്കില്‍ അല്ലെ... All the best.
    manchurian kollam ketto.

    ReplyDelete