Wednesday, 14 January 2009

സാമ്പാര്‍


ദക്ഷിണേന്ത്യന്‍ വിഭവമായ സാമ്പാര്‍ തമിഴ്‌നാടിന്റെ സംഭാവനയാണ്. പല സ്ഥലങ്ങളില്‍ പലതരത്തില്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ പറയുന്നത് ചോറിനൊപ്പം കറിയായ് കഴിക്കുന്ന തരമാണ്.

ചേരുവകകള്‍

തുവരപ്പരിപ്പ് - 4 ടീ സ്പൂണ്‍
ഉരുളക്കിഴങ്ങ് - വലുത് 1
സവാള - വലുത് 1
പച്ച തക്കാളി - ചെറുത് 3
വെണ്ടക്ക- 4
മുരിങ്ങാക്കായ - 2
പച്ചമുളക് - 5 എണ്ണം
ഇമ്പുളി/പിഴുപുളി - നെല്ലിക്ക വലുപ്പത്തില്‍
സാമ്പാര്‍ പൗഡര്‍ - 3 ടീ സ്പൂണ്‍
കായം/കായപൊടി- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്.

ഉരുളകിഴങ്ങ 16 കഷണങ്ങളായും സവാള 8 തക്കാളിയും വെണ്ടക്ക 4 കഷണങ്ങളായും മുറിക്കുക. മുരിങ്ങകായ ചെറുവിരലിന്റെ വലുപ്പത്തില്‍ മുറിച്ച് രണ്ടായി കീറുക. പച്ചമുളക് രണ്ടായി കീറുക.

തുവരപ്പരിപ്പ് പകുതി വേവാകുമ്പോള്‍, ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങാക്കായ വെണ്ടക്ക തക്കാളി പച്ചമുളക് എന്നിയിട്ട് പുളി വെള്ളംവും ആവശ്യമായ ഉപ്പും ഇട്ട് വേവിക്കുക. അതിനു ശേഷം സാമ്പാര്‍ പൗഡറും കായവും ഇട്ട് നന്നായി തിളപ്പിച്ച്ടുക്കുക. കടുകും വറ്റല്‍ മുളക് പൊട്ടിച്ചതും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ഒഴിക്കുക. സാമ്പാര്‍ റെഡി

11 comments:

 1. ദക്ഷിണേന്ത്യന്‍ വിഭവമായ സാമ്പാര്‍ തമിഴ്‌നാടിന്റെ സംഭാവനയാണ്. പല സ്ഥലങ്ങളില്‍ പലതരത്തില്‍ ഉണ്ടാക്കറുണ്ട്.

  ReplyDelete
 2. ഇയാള്‍ക്ക് ഈ പരിപാടീം ഉണ്ടോ:)

  ReplyDelete
 3. നല്ല സംബാര്‍ പൊടി കിട്ടിയാ ആര്‍ക്കും സാംബാറുണ്ടാക്കാം അല്ലേ?
  (ഓടോ: കുട്ടന്മേന്‍‌ന്റെ നളപാചകം എന്ന ബ്ലോഗ്‍ കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ,പ്രശാന്തേ?)
  സസ്നേഹം

  ReplyDelete
 4. ചാണക്യാ

  ഈപരിപാടി ഇന്നും ഇന്നലയും തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യമായ് ഞാന്‍ ഒറ്റക്ക് സാമ്പാര്‍ വച്ചത് ഏതാണ്ട് പത്തുവയസ്സുള്ളപ്പോഴാണ്. അന്ന് ഈ സാമ്പാര്‍ പൊടി ഇട്ടല്ലായിരുന്നു. അതിന്റെ റസിപ്പി അടുത്തപോസ്റ്റില്‍ ഇടാം. ഇന്ന് ആ റസിപ്പി പ്രകാരം സാമ്പാറുവക്കന്‍ നമുക്കാര്‍ക്കും സമയവുമില്ല ഇത്തിരി പാടുമാണ്. ഇന്നെല്ലാം റഡിമേഡല്ലേ?

  ReplyDelete
 5. കൈതമുള്ളേ

  താങ്കള്‍ 100% ശരിയാണ് പറഞ്ഞത്. സാമ്പാര്‍പൊടി കിട്ടിയാല്‍ ആര്‍ക്കും സാമ്പാറും, ഫിഷ് മസാല കിട്ടിയാല്‍ ഫിഷ് കറിയും ചിക്കന്‍ മസാല കിട്ടിയാല്‍ ചിക്കന്‍ കറിയും എന്തിന് ഒരു കുക്കറും പത്തുമിനിട്ട് ചിലവാക്കാന്‍ മനസ്സുമുണ്ടങ്കില്‍‍ അടപ്രധമന്‍ വരെ വക്കാം. ഇന്ന് അതൊന്നും ഒരു ബുദ്ധിമുട്ടും ഉള്ള കാര്യമല്ല.

  "പാലട പായസം പോലുമിപ്പോള്‍
  പായ്‌ക്കറ്റിലാണന്റെ പാറുവമ്മേ" എന്ന് പണ്ട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ബാലരമയില്‍ ഒരു ഓണക്കാലത്ത് ഓണപാട്ടില്‍ എഴുതിയിരുന്നു.

  (ഓടോ: കുട്ടന്മേന്‍‌ന്റെ നളപാചകം എന്ന ബ്ലോഗ്‍ കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ,പ്രശാന്തേ?)

  കുട്ടന്മേന്‍‌ന്റെ നളപാചകം ഇതുവരെ കണ്ടിട്ടില്ല. ഇനി നോക്കാം. ആ URL ഒന്നു തന്നാല്‍ നന്നായിരുന്നു.

  ReplyDelete
 6. മേയ്സ്സ് കൊണ്ടുള്ള ഉപ്പുമാവ് ഉണ്ടാക്കാന്‍ അറിയാമോ? ഉണ്ടെങ്കില്‍ പറഞ്ഞുതരൂ...

  ReplyDelete
 7. ചിത്രകാരന്‍

  എളുപ്പത്തിലും ലളിതമായും ഉണ്ടാക്കാവുന്ന കുറെ നാടന്‍ വിഭവങ്ങളെ കുറിച്ചുള്ള കുറിപ്പികള്‍ ആണ് ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. പ്രധാനമായും എന്നെപോലെ വീടു വിട്ടു താമസിക്കുന്ന അവിവാഹിതരായ അല്ലങ്കില്‍ പ്രവാസികളായ ബാച്ചിലേഴ്‌സിനെ ഉദ്ദേശിച്ചുള്ളവ. സമയവും താല്‍‌പര്യവും ഉണ്ടങ്കില്‍ താങ്കള്‍ക്കും പരീക്ഷിക്കാവുന്നതാണ്. ഇഷ്ടപെട്ടാലും ഇല്ലങ്കിലും അറിയിക്കുക.‍

  ReplyDelete
 8. ഹരീഷ്
  വെര്‍മിസെല്ലി/സേമിയ ഉപ്പുമാവ് ആണോ ഉദ്ദേശിക്കുന്നത്? അത് ആണങ്കില്‍ പറഞ്ഞുതരാം. വളരെ എളുപ്പം ഉണ്ടാക്കവുന്ന ഒരു ഡിഷാണത്.

  ReplyDelete
 9. ഷിഹാബ്
  ഇത്രപെട്ടന്ന് സാമ്പാര്‍ ഉണ്ടാക്കി കഴിച്ചുവന്നറിഞ്ഞറിഞ്ഞതില്‍ സന്തോഷം. സാമ്പാര്‍ പലതരമുണ്ട്. കര്‍ണ്ണാടകക്കാരുടെ വഴുതനങ്ങസാമ്പാര്‍ കഴിച്ചിട്ടുണ്ടോ? നല്ല ഒരു ഡിഷാണത്. പലതരം സാമ്പാറുകളുടെ പാചക വിധി വരും പോസ്റ്റുകളില്‍ ഇടുന്നതാണ്. ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം അറിയിക്കുക.

  ReplyDelete