Sunday 11 January 2009

ഗോപീമഞ്ചൂരിയന്‍


പ്രത്യേകിച്ച് യാതൊരു വിധ വിഭവങ്ങളോടും അമിത പ്രിയം ഇല്ലങ്കിലും ഏറ്റവും ഇഷ്‌ടപ്പെട്ട ഡിഷ് ഏതന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടപ്പോള്‍ എന്നും നാവില്‍ വരുന്ന വിഭവം ഗോപീമഞ്ചൂരിയന്‍ ആണ്. അതുകൊണ്ട് നളപാചകത്തിലും ആദ്യം ഗോപീമഞ്ചൂരിയന്‍ തന്നെ ആകട്ടെ.

ചേരുവകകള്‍

കോളിഫ്ലവര്‍ - 1 എണ്ണം.
മൈദ - 1/2കപ്പ്.
കോണ്‍ഫ്ലോര്‍ - 1/2 കപ്പ്.
സവാള - 4 എണ്ണം.
വെളുത്തുള്ളി - 12 അല്ലി.
ഇഞ്ചി - ഒരു ചെറിയ കഷണം.
ടൊമാറ്റോ സോസ് - 3 ടീസ്പൂണ്‍.
സോയ സോസ് - 3 ടീസ്പൂണ്‍.
ചില്ലി സോസ് - 3 ടീസ്പൂണ്‍.
പച്ചമുളക് - 4 എണ്ണം.
മല്ലിപ്പൊടി - 1/2 ടീ സ്പൂണ്‍
മുളകുപൊടി - 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
മല്ലിയില അരിഞ്ഞത് - ആവശ്യത്തിന്

സവാള കനം കുറച്ച് അരിഞ്ഞെടുക്കുക. വെളുത്തുള്ളിയും ഇഞ്ചിയും കൊത്തിയരിയുക. പച്ചമുളക് വട്ടത്തില്‍ ചെറുതയി അരിഞ്ഞെടുക്കുക.

അല്‍പം ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ കോളിഫ്ലവര്‍ അടര്‍ത്തിയിട്ട് വൃത്തിയാക്കിയെടുക്കുക. മൈദയും, കോണ്‍ഫ്ലോറും,അല്പം മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ഉപ്പും ഇളം ചൂടുവെള്ളം ചേര്‍ത്ത് യോജിപ്പിച്ച് കുഴമ്പുപരുവത്തിലാക്കുക.കോളിഫ്ലവര്‍ ഇതില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.

കുറച്ച് എണ്ണ ചൂടാക്കി, ഇഞ്ചി, പച്ചമുളക്, സവാള എന്നിവയിട്ട് വഴറ്റുക. സവാള നല്ല ബ്രൗണ്‍ കളറാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും മല്ലിപൊടിയും ചേര്‍ത്ത് പച്ചചുവ പോകുന്നപരുവം വരെ ചൂടാക്കിയ ശേഷം സോസുകള്‍ ചേര്‍ക്കുക.

വറുത്തുവെച്ച കോളിഫ്ലവര്‍ ഇതില്‍ ഇട്ട് യോജിപ്പിച്ച് ചൂടാക്കി വാങ്ങി വെയ്ക്കുക. മുകളില്‍ മല്ലിയില തൂവി ചെറുചൂടോടെ ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കാം.

N.B: ഫ്രൈഡ്-റൈസിന്റെ കൂടെ കഴിക്കവുന്ന നല്ല ഒരു ഡിഷാണ് ഇത്.

1 comment:

  1. ഏറ്റവും ഇഷ്‌ടപ്പെട്ട ഡിഷ് ഏതന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടപ്പോള്‍ എന്നും നാവില്‍ വരുന്ന വിഭവം ഗോപീമഞ്ചൂരിയന്‍ ആണ്. അതുകൊണ്ട് നളപാചകത്തിലും ആദ്യം ഗോപീമഞ്ചൂരിയന്‍ തന്നെ ആകട്ടെ.

    ReplyDelete