Tuesday 13 January 2009

പച്ചത്തക്കാളിച്ചമ്മന്തി


എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കവുന്ന ഒരു വിഭവമാണ് പച്ചത്തക്കാളിച്ചമ്മന്തി. പലസ്ഥലങ്ങളില്‍ പലവിധത്തില്‍ ഉണ്ടാക്കാറുണ്ട്.


പച്ചത്തക്കാളി- 3 എണ്ണം
വെളുത്തുള്ളിയല്ലി - 3 എണ്ണം
ചുവന്നുള്ളി-3 എണ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - ഒരു തണ്ട്
തേങ്ങ- 3 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്

പച്ച തക്കാളി കഴുകിയെടുത്ത് ഓരോന്നും പന്ത്രണ്ട് കഷണങ്ങളാക്കി മുറിക്കുക. തക്കാളിയും മറ്റു ചേരുവകകളും കൂടി കുറച്ച് പാചകയെണ്ണയൊഴിച്ച് ഒരു മിനിട്ടു നേരം ചെറുതീയില്‍ വഴറ്റുക. ഉപ്പും, തേങ്ങയും വെള്ളം ചേര്‍ക്കാതെ അരച്ചതിനുശേഷം, വഴറ്റിവച്ച ചേരുവകകള്‍ കൂടി അരച്ച തേങ്ങയുമായ് മിക്സ്ചെയ്ത് നന്നായ് അര‍ച്ച് എടുക്കുക.

N.B: പച്ചമുളകിനു പകരം ചുവന്നമുളകും ഉപയോഗിക്കവുന്നതാണ്

3 comments:

  1. എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കവുന്ന ഒരു വിഭവമാണ് പച്ചത്തക്കാളിച്ചമ്മന്തി.

    ReplyDelete
  2. കൊള്ളാല്ലോ നളപാചകം !ഞാനും ഉണ്ടാക്കി നോക്കട്ടേ.എന്നിട്ട് ബാക്കി പറയാം ട്ടോ

    ReplyDelete
  3. കാന്താരികുട്ടീ

    പച്ചമുളകിനു പകരം ആവശ്യത്തിന് കാന്താരി വച്ച് ചമ്മന്തി ഉണ്ടാക്കിക്കോളൂ. എരിവ് കൂടിയാല്‍ എന്നെ ഒന്നും പറഞ്ഞേക്കരുത്. ഇനി അത്ര എരിവ് പോരാ എന്നു തോന്നിയാല്‍ നല്ല കരണം പൊട്ടി വച്ച് ഉണ്ടാക്കിയാല്‍ മതി. ഹി ഹി ഹി.....

    പരീക്ഷിച്ചിട്ട് ചമ്മന്തി എങ്ങനെ ഉണ്ടായിരുന്നു എന്നു പറയാന്‍ മറക്കണ്ട ട്ടോ...

    ReplyDelete